Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indigo

ആ​കാ​ശ യാ​ത്ര​യ്ക്ക് ഇ​നി ചെ​ല​വേ​റും; ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി ഇ​ൻ​ഡി​ഗോ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ൻ​ഡി​ഗോ ആ​ഭ്യ​ന്ത​ര - അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി. ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളു​ടെ ടി​ക്ക​റ്റി​ൽ 425 രൂ​പ​യാ​ണ് വ​ർ​ധ​ന.

ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ർ​ധ​ന യൂ​റോ​പ്പി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ്. 2,300 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. 14​ന് പു​ല​ർ​ച്ചെ ഒ​ന്നു മു​ത​ൽ എ​ടു​ക്കു​ന്ന ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് നി​ര​ക്ക് വ​ർ​ധ​ന. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.

യാ​ത്ര ചെ​യ്യു​ന്ന ദൂ​ര​ത്തി​ന​നു​സ​രി​ച്ച് ഇ​ന്ധ​ന സ​ർ​ചാ​ർ​ജി​ൽ മാ​റ്റ​മു​ണ്ടാ​കും. നേ​ര​ത്തെ എ​യ​ർ ഇ​ന്ത്യ​യും സ​ർ​ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്ക് 399 രൂ​പ​യാ​യി​രു​ന്നു ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് ചു​മ​ത്തി​യ​ത്.

Latest News

Corehub Up